എസ്.എസ്.എല്‍.സി
പരീക്ഷയുടെ ഫലപ്രഖ്യാപനം ഏപ്രില്‍ 20 ന് നടത്തും. നേരത്തെ നിശ്ചയിച്ച
പ്രകാരം ഏപ്രില്‍ 10 ന് മൂല്യനിര്‍ണ്ണയം അവസാനിപ്പിച്ച് 16 ന് ഫലപ്രഖ്യാപനം
നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും എട്ടാം തീയതി അപ്രതീക്ഷിത
ഹര്‍ത്താല്‍ വന്നതിനാല്‍ മൂല്യനിര്‍ണ്ണയം ഒരു ദിവസം കൂടി നിട്ടേണ്ടി വന്നു.
ഏപ്രില്‍ 14, 15 തീയതികളില്‍ പൊതുഅവധിയായതിനാല്‍ 13 ന് മൂല്യനിര്‍ണ്ണയം
പൂര്‍ത്തീകരിച്ച് തുടര്‍ന്നുളള ദിവസങ്ങളില്‍ ടാബുലേഷന്‍ ജോലികള്‍ നടത്തി 20
ന് എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് പരീക്ഷാ സെക്രട്ടറി
അറിയിച്ചു.
No comments:
Post a Comment