Flash News

....... ..... - Our school has secured 99.5% result in the SSLC 2021....72 students bagged Full A+ grades........... .... ..............Ednl.News ....

BREAKING NEWS

Our school bagged overall championship in Kumbla Sub district Kalolsavam.Ourschool bagged overall championship in IT and Work experience Fair (Kumbla sub dist) 2018.... !!!! ..............NEWS.....

Children's Corner

 BY GIREESH KUMAR

GIRISH KUMAR (9B)
Akhilesh (9 B)
abhishek S R 9 K



fabric painting by VISHNUPRIYS 8H

Dissection of EYE in BIO Class
Dissection of EYE in BIO Class


                                    





 കുമ്പള ഉപജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ മലയാളം കവിത  by SHIHABUDHEEN
                                                     

                                                           
  
 
പൊരുളറിയാതെ.

ചെമ്മണ്‍പാതയിലെ
അവസാന ബസ്സിനായി
മിഴി നട്ടിരിക്കുന്നു ഞാന്‍.

 സന്ധ്യയുടെ മാറില്‍
ഇരുളിന്‍ ചായം പടര്‍ന്നു തുടങ്ങുമ്പോള്‍
ചുംബന സമരം കണ്ടിട്ടെന്നപ്പോല്‍, 

സൂര്യ വദനം ചുവന്നു തുടുത്തിരിക്കുന്നു.
 ചുരം കയറിയ ലോറിയില്‍
സംസ്കാരവും വണ്ടിയേറിയോ ..? 
ചിന്തകള്‍ നാടേറി നടുവൊടിഞ്ഞു
നഗരം പുല്‍കുമ്പോള്‍
സദാചാരം കരിഞ്ഞു മണക്കുന്നു.

 പുഴയുടെ 
അരികുപറ്റി
ചെമ്മണ്‍പാത നീണ്ടുനിവര്‍ന്നിരിക്കുന്നു.

 ടാറിട്ട നാലുവരിപ്പാതയ്ക്കായി
ചെമ്മണ്‍പാതയും അണിഞ്ഞൊരുങ്ങുന്നു,

 ഋതുമതിയാവാത്ത
മുല്ലമൊട്ടിന്‍റെ നാണത്തോടെ. 
പ്രകൃതിസ്നേഹികള്‍
മുഖപുസ്തകത്തില്‍ സ്റ്റാറ്റസ് കുറിച്ചു. 

ലൈക്കുകള്‍ ,ഷെയറുകള്‍ ഒടുവില്‍
പ്രതികരണങ്ങള്‍ ഭൂതകാലത്തിലാണ്ടു. 

നാലുവരിക്ക് വേണ്ടി
ജനം ദാഹിച്ചു തുടങ്ങിയിരിക്കുന്നു. 

നാഗരികതയെ പുല്‍കാന്‍ വെമ്പല്‍ പൂണ്ടിരിക്കുന്നു. 
കാലുകള്‍ ചലനമറ്റു തുടങ്ങുമ്പോള്‍
ചക്രങ്ങള്‍ റോഡിലുരസണം, 

ജീവിതത്തിന്‍റെ പല്‍ചക്രങ്ങള്‍
മെട്രോസിറ്റി കണികണ്ടുണരണം.

 പുഴയുടെ ഓളങ്ങളെ പുല്‍കുന്ന
കാറ്റും മൗനിയാണ്. 

യന്ത്രചക്രങ്ങളുടെ ഇരമ്പല്‍
കേട്ടു തുടങ്ങിയപ്പോല്‍

മൃത്യു കാത്തിരിക്കുന്ന പുഴയുടെ
പൊരുളറിയാതെ
നീന്തിതുടിക്കുന്നുണ്ട്
പരല്‍മീനുകള്‍
ചിന്തകള്‍ കൂട്ടി കെട്ടി
ബാഗും തൂക്കി നടക്കുമ്പോള്‍
അവസാന ബസ്സും നിര്‍ത്താതെ പോയി..!
















                                    SHIHABUDHEEN (10J)
                                                                         www.shinehub.blogspot.com


 ഡിസംബര്‍  മാസത്തിലെ അവസാന പരീക്ഷയുടെ തലേ ദിവസം ഞാന്‍  ആ ഡയറിയുടെ കഴിഞ്ഞ താളുകളിലൂടെ ഒന്ന് കണ്ണോടിച്ചു.
ജീവിത വഴിയില്‍ കണ്ട മുഖങ്ങള്‍ക്കു അക്ഷരചാര്‍ത്തു നല്‍കി മിഴിവേകിയപ്പോള്‍  കണ്ണീരിന്‍റെ മുഖാവരണമണിഞ്ഞു ഒരുപാട് പേര്‍ എന്നിലേക്ക്‌ ഉറ്റുനോക്കുന്നു,അവരോടൊക്കെയും പറയേണ്ടിയിരുന്ന ഒരുപാട് ഉത്തരങ്ങള്‍ വാക്കുകള്‍ മുറിഞ്ഞും,അക്ഷരങ്ങളടര്‍ന്നും എന്നിലേക്ക്‌ തന്നെ തിരിച്ചു വന്നപ്പോള്‍ എന്‍റെ കണ്ണിലെ അവസാന തുള്ളിയും അടര്‍ന്നു കഴിഞ്ഞിരുന്നു.എഴുത്തിന്‍റെ വഴികളില്‍ പിച്ചവെക്കാന്‍ ആഗ്രഹിച്ച മനസ്സിനെ മറ്റൊരു വഴിക്ക് കൊണ്ട് പോകാന്‍ ഒരല്‍പ്പം വിഷമം അലട്ടാതിരുന്നില്ല.


അനുഭവങ്ങളാണ് അക്ഷരങ്ങളാക്കേണ്ടതെന്നു ഗുരു പറഞ്ഞത് മുതല്‍ ഓരോ അനുഭവങ്ങളെയും കോര്‍ത്തു വെച്ച് പത്ര ഓഫീസിലേക്കും,വാരാന്ത്യങ്ങളിലേക്കും,തൊടുത്തു വിട്ടിട്ടും മറുപടി കിട്ടാതെ ഒടുവില്‍ ചവറ്റു കൊട്ടയില്‍ കിടന്നു ദീര്‍ഘ നിശ്വാസം വലിക്കുന്നുണ്ടാകും എന്നാശ്വസിച്ചു ഓരോ രചനകളും അന്ത്യശ്വാസം വലിച്ചു.


മറ്റാരും കാണാതെ ഞാന്‍ സൂക്ഷിച്ച ഒരുപാട് രഹസ്യങ്ങള്‍ ഇതിനോടകം തന്നെ ഡയറിയില്‍ അക്ഷര രൂപം പൂണ്ടിരുന്നു.ഒരല്‍പ്പം ആശ്വാസത്തിനായി ഞാന്‍ കുറിച്ചിട്ട ഒരുപാട് കഥകളും,അതിലേറെ അനുഭവങ്ങളും,നീലമഷി കൊണ്ട് അടയാളപ്പെട്ടു കഴിഞ്ഞിരുന്നു.അതിലെ അക്ഷരങ്ങള്‍ക്ക് ഒരിക്കലും അച്ചടിമഷിപുരളാന്‍ ഭാഗ്യമുണ്ടാവില്ലെന്നു മനസ്സ് പറഞ്ഞു തുടങ്ങിയപ്പോള്‍   മാറ്റങ്ങള്‍ ആവശ്യമെന്ന് തിരിച്ചറിയുകയായിരുന്നു.
ഒരിക്കലും പുറംലോകം കാണാനാവാത്ത അക്ഷരങ്ങളെ നമിച്ചിരിക്കാന്‍ ഇഷ്ട്ടമില്ലാത്തത് കൊണ്ട് തന്നെയാണ് എരിയുന്ന തീ കൂനയിലേക്ക് ഡയറി നിക്ഷേപിച്ചത്.

പിറ്റേന്ന് പുലര്‍ക്കാലത്തില്‍ വന്ന ഫോണ്‍ കോള്‍ എന്നെ വീണ്ടും പഴമയിലേക്കും അക്ഷരങ്ങളിലേക്കും മാടി വിളിച്ചു..


"മോനെ...,വല്ലതുമൊക്കെ എഴുതണുട്ടോ..,  നല്ലൊരു ഭാവിണ്ട് ട്ടോ..."

മറു തലക്കല്‍ ഫോണ്‍ കട്ട് ചെയ്തപ്പോള്‍ എന്തോ ഓര്‍ത്തിട്ടെന്നപ്പോലെ ഞാന്‍ തീകൂനയിലേക്ക് ഓടി..,ഒരുപിടി ചാരമാല്ലാതെ മറ്റൊന്നുമവിടെ അവശേഷിച്ചിരുന്നില്ല...,


 
 


പേരറിയാത്തവ൪
ആ വലിയ വീട് എനിക്ക് ഇപ്പോഴും അത്ഭുതമാണ്.അതിലുപരി അനുഭവസത്തയാണ്,ഓ൪മ്മകള്ക്കിടയില്
തികട്ടിവരുന്ന പുളിപ്പാണ്.പണ്ടു ‌‌ഞാ൯ പഠിച്ച കഥയിലെ ഭൂതത്താ൯റ്റെ വലിയ മതിലുള്ള പുറമെ ഭീകരത തോന്നും വണ്ണമുള്ള
വീടുപോലെയിരിക്കും ആ ബംഗ്ലാവ്.മൗനത്തി൯റ്റെ വലിയ സ്മാരകമായിട്ടാണ് ആ വീട് നിലനില്കുന്നതെന്ന്
എനിക്ക് തോന്നിയിട്ടുണ്ട്.ആശുപത്റിക്കിടക്ക
യിലെ വിരസത എന്നെ വല്ലാതെ തള൪ത്തി.
ജനിച്ച അ൬തൊട്ട് മരുന്നിലായിരുന്നു എ൯റ്റെ
ആറാട്ട്.അമ്മയും അഛനും എ൯തെന്നില്ലാതെ
വേദനിച്ചുകൊണ്ടേയിരിക്കുന്നു.
ആശുപത്റിവാസത്തിനിടയിലെ വേദനയും,വിരസതയും കയ്പി൯റ്റെ മുഖങ്ങളാണ്.അതിനിടയില് സൂസി സിസ്റ്റ൪
എന്നെ പിടിച്ച് റൂമി൯റ്റെ ബാല്ക്കണിയില്
പ്റതിഷ്ഠിച്ചു.പോരാതെ എന്നെ ‌മടിച്ചി എന്നുപോലും വിളിച്ചു.ക്ഷീണം നീ നടിക്കുകയാണെന്നും എന്നെ കുറ്റപ്പെടുത്തി.
എനിക്ക് ഇംജക്ഷ൯ തന്നതും പോര എന്നെ
കുറ്റപ്പെടുത്തുകയും വേണം.അങ്ങനെ നിരീക്ഷണം ഇഷ്ടമുള്ള ഞാ൯ പിന്നീട് ബാല്ക്കണിയിലേക്കുള്ള പോക്ക് സ്ഥിരമാക്കി.എ൯റ്റെ നിരീക്ഷണം പ്റധാനമായും ആ വലിയ വീട്ടിലേക്കായിരുന്നു.ഒരു ദിവസത്തെ നിരീക്ഷണം കൊണ്ടുതന്നെ ഒന്നെനിക്ക് മനസ്സിലായി.അവിടെ ഒരു മുത്തഛനും മുത്തശ്ശിയുമുണ്ട്.ഭൂതത്താ൯റ്റെ ബംഗ്ളാവിലുള്ളതുപോലെ വലിയ ഒരു പൂ൯തോട്ടം അവിടെയുണ്ട്.കഷണ്ടിത്തലയനും ,ബനിയനും മുണ്ടും ധരിച്ച മുത്തഛനാണ് അതി൯റ്റെ കാവല്ക്കാര൯.ഇടയ്ക്കിടെ മുത്തഛ൯
ചെടികളോട് കിന്നരിക്കുന്നതും ചെടികല്ക്ക് വെള്ളമൊഴിക്കുന്നതും കാണാം.പിറ്റേദിവസം
ഞാ൯ ആ മുത്തശ്ശിയെയും കണ്ടു.വെളുത്തുനരച്ച
ബോബ് ചെയ്ത മുടിയുമായി മാക്സി ധരിച്ച മുത്തശ്ശി.അവ൪ എ൯തെകിലും തുന്നുകയോ,ഏതെ൯കിലും പുസ്തകം വായിക്കുകയോ ചെയ്യും.
ദിവസങ്ങല് കൊഴിഞ്ഞുപോയി.അതി-
നിടയില് ഒരു ആണും പെണ്ണും പിന്നെ ഒരു ചെറിയ ആണ്കുട്ടിയും ആ ബംഗ്ളാവിലെത്തി.മുത്തഛനും മുത്തശ്ശിയും
ചെറിയ കുട്ടികളെന്നപോലെ സദ്ദോഷംകൊണ്ട് തുള്ളുച്ചാടുകയായിരുന്നു.ഒരു
നീണ്ട ഇടവേളയ്ക്കുശേഷം ആണും പെണ്ണും ചുവന്ന മുഖവുമായി പുറത്തേക്കിറങ്ങി.ആണ്കുട്ടിയുടെ കണ്ണുകള്
നിറഞ്ഞിരുന്നു.ആണ്കുട്ടിയെ പെണ്ണ് പിടിച്ചുവലിച്ച് കാറില് കയറ്റിയിരുത്തി.ആണ്
എ൯തൊക്കെയോ ഒച്ചവയ്ക്കുകയും കൈകളിലിരുന്ന കടലാസുകാണിച്ചുകൊണ്ട്
ദേഷിയപ്പെടുകയും ചെയ്തു.മുത്തഛനും മുത്തശ്ശിയും കരഞ്ഞുകലങ്ങിയ കണ്ണുകളോടെ
നോക്കുകമാത്റം ചെയ്തു.ആണും പെണ്ണും കാറില്കയറി പുറപ്പെടുകയും ചെയ്തു.കാറില്നിന്ന്
ഒരു പിഞ്ജുകൈ ഏ൯തിവലിക്കുകയും വളയിട്ട
ഒരു കൈ പിഞജുകൈയിനെ വലിച്ചകത്താക്കുകയും ചെയ്തു.ആ രംഗത്തെക്കുറിച്ച് ഞാ൯ അമ്മയുമായി ച൪ച്ചചെയ്തു.ആ ആണും പെണ്ണും ആരായിരിക്കും?എ൯തിനാണവരിവിടെ വന്നത്?എ൯തിനാണ് മുത്തഛനും മുത്തശ്ശിയും
കരഞ്ഞത്?എന്നൊക്കെ ചി൯തിച്ച് എ൯റ്റെ
തല പെരുക്കുന്നതായി തോന്നി.ചിലപ്പോള്
സ്വത്ത് ചോദിച്ച് കലഹിക്കാ൯ വന്ന മക്കളായിരിക്കാമെന്ന് അമ്മ പറഞ്ഞു.പണത്തിനുവേണ്ടി മാതാപിതാക്കളെ
മുനിസിപ്പാലിറ്റിയിലെ ചവറ്റുകൊട്ടയിലേക്കോ,
വൃധ്ധസധനങ്ങളിലേക്കോ പറഞ്ഞയക്കാ൯
ഇന്നത്തെ തലമുറ മടിക്കാറില്ല എന്നും അമ്മ
പറഞ്ഞു.
ഇന്ന് ഞാ൯ ഡിസ്ചാ൪ജാവുകയാണ്.
വിരസതയുടെ മൂ൪ധന്യാവസ്ഥയിലുള്ള ഈ
ആശുപത്റി അംതരീക്ഷത്തില്നിന്ന് വിടപറയുകയാണ്.ബാക്കിയുള്ള ബെഡ്മേറ്റുകലോട് ഞാ൯ യാത്റചോദിച്ചു.
ബാല്ക്കണിയില് ഞാ൯ കണ്ട ദൃശ്യങ്ങളോട് വിടപറയാ൯ പോയി.അവിടെ
പുകതച്ചുരുളുകള് പൊ൯തുന്നതാണ് ഞാ൯
കണ്ടത്.വെള്ളപുതച്ച രണ്ട് ദേഹങ്ങള്
അവിടെ പൊതുദ൪ശനത്തിനുവേണ്ടി വച്ചിരിക്കുന്നു.എ൯താണ് അവിടെ സംഭവിക്കുന്നതെന്ന്,സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല.ചി൯താശരങ്ങള് ആ
വീട്ടിലെ നിഗൂഢതകളിസേക്ക് എയ്യുംമു൯പേ
സൂസി സിസ്റ്റ൪ എ൯റ്റെയടുത്ത് വന്നു.
സൂസി സിസ്റ്റ൪ എന്നോടത് വെളിപ്പെടുത്തി.ആ മുത്തഛനും മുത്തശ്സിയും
ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു.
വലിയ വീട്ടില് ഇനി മൗനത്തിനുപോലും
അനക്കമില്ല.ആ ചെടികള്ക്ക് ഇനി കാവല്ക്കാരനില്ല.ആ പുസ്തകങ്ങള്ക്കെനി
വായനക്കാരില്ല.
പത്റത്തിലെ മരണക്കോളത്തില്
ഞാ൯ അവരെക്കണ്ടു.മരണക്കോളത്തില്
ഒതുങ്ങിയ ആ മരണം എനിക്ക് നിഗൂഢതയാണ്.ആ വലിയ വീട്ടിലെ വൃധ്ധദമ്ബതിമാ൪ മരിച്ചുകിടക്കുന്നു..............!
          • നിരഞ്ജന.
            പത്താം തരം
            എ൯.എച്ച്.എസ്.എസ്.
            പെരഡാല.

മഴ ഇന്ന് പെയ്യുമ്പോൾ...
നിനച്ചിരിക്കാതെ മഴ
നെഞ്ചിലും  മനസ്സിലും.
ഇടിമുഴക്കങ്ങളുടെ വാദ്യക്കൊഴുപ്പ്
ഫോട്ടോഫ്ളാഷുപോലെ മിന്നല്പ്പിണരുകള്
പിറവിയുടെ പേറ്റുനോവിനെ
വലിച്ചിറക്കി തുപ്പുന്ന മേഘങ്ങള്.
മഴയുടെ ഗ൪ഭപാത്റത്തില്നിന്നൊലിച്ചിറങ്ങിയ
തോട്ടില്മുങ്ങിയ കടലാസുതോണികള്
പുള്ളിക്കുടചൂടിപ്പോയ വിദ്യാലയദിനങ്ങള്.
അട്ടഹസിക്കുന്ന
ഭ്രാ൯ത൯ മഴയ്ക്കും വേശ്യയ്ക്കും
ഉണ്ണിയെക്കണ്ട പൂതത്തി൯റ്റെ ഛായ.
മുട്ടയിടാതെ കൊഴിഞ്ഞുപോയ
ഇലകളും
വെയില്കൊള്ളാതെ പെറ്റുപെരുകിയ
മയില്പ്പീലിയും.
മഴയുടെ തണുപ്പില്
മുച്ചക്രവാഹനങ്ങള്ക്കകത്ത്
ഉണ്ണിയപ്പങ്ങള് സ്വാദോടെ നുകരുന്നവ൪.
ക൪ക്കിടകമഴയിലെ
വെള്ളപുതച്ച ശരീരങ്ങള്ക്ക്
ലൈക്കുചെയ്യുന്ന
ഫേസ്ബുക്ക് ഫ്രണ്ട്.
മഴത്തുള്ളിയെ പിടിച്ചടക്കിയ
വീരസാഹസം
വാട്സാപ്പിലിടുന്നവ൪
വിരല്സ്പ൪ശനത്തിലൊതുങ്ങുന്ന ലോകം.
ഒന്നുമറിയിക്കാതെ ത്രിസന്ധ്യയില്
ആ൪ത്തലയ്ക്കുന്ന മഴയില്
അണയുന്ന ചിതകളും
ചിതപ്പുകയുടെ ചിരിയും
മഴപെയ്യുന്നതെപ്പോഴും
ഹൃദയത്തില്നിന്നുതന്നെയാണ്........!


-നിരഞ്ജന..
പത്താം തരം
എ൯.എച്ച്.എസ്.എസ്.
പെരഡാല.

           മരുഭൂകനവ്‌

__________________________

ജാലകവാതിലുകള്‍ക്കപ്പുറം
മരുഭൂവ് കാണാമെനിക്കു
നീലാകാശവും.
ഈത്തപ്പന ചോടോളം
കനലായി നിന്ന വേനലും
മൗനിയാണ്
വരാനിരിക്കുന്ന
മഴമേഘങ്ങളെയും
പ്രതീക്ഷിച്ചു.

വിണ്ടുകീറിയ
വേനലിന്‍  നൊമ്പരം
പ്രവാസിയെന്നു മൊഴിയുന്നു.

മൗനനൊമ്പരങ്ങളുടെ
താഴ്വരയില്‍
കനലെരിയാന്‍ നേരം
പ്രവാസി പൊഴിച്ച
തോരാമഴയോളം
ഒരു ഇടവപ്പാതിയും
കരയാറില്ല.
വിതുമ്പിയാലൊട്ടും
കാണാനാളുമില്ല.
കാര്യം അവനൊരു
പ്രവാസിയാണ്.

വേനലിന്‍ കനവില്‍
ഋതുമന്ദഹാസം പൊഴിച്ച്
മഴവില്‍ ഞാണിലൊരു
മിന്നല്‍ കോര്‍ത്തു വെച്ച്
ഉന്നം പിടിക്കുന്നുണ്ടൊരു
മഴമേഘം
ദാഹം പൂണ്ട
മരുഭൂമി നാവ് നീട്ടി
മരുപച്ചക്ക് മേല്‍
മഴമേഘം കനിഞ്ഞു
ഒരു തുള്ളി,ഇരുതുള്ളി
ഒടുവില്‍ അതും നിലച്ചു.

--------------------ശിഹാബുദ്ദീ
ന്‍

No comments:

Post a Comment